ക്രിസ്‌മസ് ഇത്തവണ ഹോട്ടാകും: റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (17:54 IST)
തെന്നിന്ത്യയെ മൊത്തം ഒരു കാലത്ത് തിയേറ്ററിലേക്ക് ആനയിച്ച മാദകറാണി ഷക്കീലയുടെ ജീവിതം പറയുന്ന എന്ന ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരമായ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ഇത്തവണ ക്രിസ്‌മസ് ചൂടുള്ളതായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ പിടിച്ചുലച്ച ഷക്കീല 16ആം വയസിലാണ് തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് തമിഴ്,മലയാളം,തെലുങ്ക്,കന്നഡ ഭാഷകളിലായി 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പങ്കജ് ത്രിപാഠി,മലയാളി താരമായ രാജിവ് പിള്ള എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോകുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :