"ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത്" - പ്രിയപ്പെട്ട ലൊക്കേഷനെക്കുറിച്ച് പ്രിയദർശൻ

കെ ആർ അനൂപ്| Last Modified ശനി, 28 നവം‌ബര്‍ 2020 (21:54 IST)
പ്രിയദർശന്റെ
ബോളിവുഡ് ഹിറ്റ്ചിത്രമാണ് ‘ഹംഗാമ’. ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഹംഗാമ 2- ന്റെ ചില ഭാഗങ്ങൾ ഹിമാചൽപ്രദേശിലാണ് ചിത്രീകരിച്ചത്. അതിൻറെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയദർശൻ.

"ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്
ഞാൻ ഈ ചിത്രീകരിച്ചത്. ഹിമാചലുമായി വേറൊരു പ്രദേശത്തെയും താരതമ്യപ്പെടുത്താൻ ആകില്ല. ഇതുവരെ ഞാൻ കണ്ട ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഇനി ഞാൻ സംവിധാനം ചെയ്യുന്ന ഓരോ ചിത്രത്തിനായും ഇവിടെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. സ്വിറ്റ്സർലൻഡിലോ ഫ്രാൻസിലോ ഉള്ളതിനേക്കാൾ വളരെ മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഹിമാലയത്തിന്റെ പ്രതാപത്തെ എതിർക്കാൻ ഭൂമിയിലെ ഒരു പർവതത്തിനും കഴിയില്ല. നമ്മുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തെയും വിലമതിക്കാൻ നാം പഠിക്കണം" - പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :