ലാൽ ജോസ് ചിത്രത്തിൽ സൗബിനും മംമ്തയും; കേന്ദ്രകഥാപാത്രമായി ഒരു പൂച്ചയും !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (14:45 IST)
മമ്ത മോഹൻദാസും സൗബിൻ ഷാഹിറും ഒന്നിക്കുന്നു. ഡിസംബർ 15ന് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജോസാണ്. പേരിടാത്ത ചിത്രത്തിൽ സലിം കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാൽ കുറ്റിപ്പുറവുമായി സംവിധായകൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദുബായിൽ ഒരുങ്ങുന്ന മുഴുനീള ചിത്രമാണ് ഇതെന്ന് ലാൽജോസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സൗബിനും മമ്തയും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ചിത്രത്തിൽ മൂന്ന് കുട്ടികളും പൂച്ചയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലാൽജോസും മമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :