അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞാലിമരക്കാരില്‍ മോഹന്‍ലാലിനൊപ്പം നാഗാര്‍ജ്ജുന, വിക്രം, പ്രണവ്!
- പടയ്ക്കൊരുങ്ങി മമ്മൂട്ടി, കുഞ്ഞാലിയില്‍ നോ കോമ്പ്രമൈസ്!
- മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചു? ബജറ്റും സന്തോഷ് ശിവന്റെ സമയമില്ലായ്മയും പ്രശ്നമായെന്ന് സൂചന!
- മോഹന്‍ലാല്‍ തന്നെ കുഞ്ഞാലി മരക്കാര്‍; പ്രിയദര്ശന് ചിത്രം പ്രഖ്യാപിച്ചു - ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ! ചെലവ് 100 കോടി!
- കെകെയുടെ വില്ലത്തരം നിങ്ങളെ നടുക്കും, അപ്രതീക്ഷിത വഴികളിലൂടെ അങ്കിള്‍; വിസ്മയിപ്പിച്ച് മമ്മൂട്ടി - അങ്കിള്‍ ആദ്യ റിവ്യൂ
മോഹന്‍ലാല്‍ ചിത്രം, സംവിധാനം റസൂല്‍ പൂക്കുട്ടി; പക്ഷേ പടം തിയേറ്ററിലെത്തില്ല!
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഈ സിനിമ പക്ഷേ തിയേറ്ററില്‍ റിലീസ് ചെയ്യില്ല എന്നതാണ് കൌതുകം.
ഒരു വെബ് സിനിമയാണ് റസൂല്‍ പ്ലാന്‍ ചെയ്യുന്നത്. വലിയ തിരക്കിനിടയിലും 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ആവേശമായി മാറിയിരിക്കുകയാണ് വെബ് സിനിമകള്‍. നടന്‍ മാധവന്‍ അടുത്തിടെ ചെയ്ത വെബ് സിനിമ വലിയ ചര്‍ച്ചാവിഷയമായിരുന്നു. നെറ്റ്ഫ്ലിക്സും അമസോണ്‍ പ്രൈമുമൊക്കെയായി വെബ് സിനിമയ്ക്ക് വലിയ സാധ്യതയാണ് തുറന്നുലഭിച്ചിരിക്കുന്നത്.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിഷയം ഈ ചിത്രം സംസാരിക്കും.
ഉടന്‍ തന്നെ ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ‘പ്രേമം’ എന്ന മെഗാഹിറ്റ് മലയാള സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നതും റസൂല്‍ പൂക്കുട്ടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത ലേഖനം