1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rendagam official teaser

തമിഴകത്ത് ആക്ഷൻ അരങ്ങേറ്റം, കുഞ്ചാക്കോ ബോബബും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന രണ്ടകം ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രണ്ടകം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടിപി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകൻ.കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ്.
 
ഒറ്റ് എന്ന പേരിൽ മലയാളത്തിലും സിനിമ റിലീസ് ചെയ്യും.ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്.ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍, കൊത്തിലെ റോഷന്‍ മാത്യു, ആസിഫ് അലി ചിത്രം റിലീസിനൊരുങ്ങുന്നു