വായനാദിനം, നടന്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഏതാണെന്നറിയാമോ?

കെ ആര്‍ അനൂപ്| Last Updated: ശനി, 19 ജൂണ്‍ 2021 (16:34 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഉണ്ണി മുകുന്ദന്‍ വീട്ടില്‍ തന്നെയാണ്. സമയം കിട്ടുമ്പോഴെല്ലാം പുസ്തകം വായിക്കുന്ന ശീലം അദ്ദേഹത്തിനുണ്ട്. മാനസിക വിവേകം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ വായിക്കുന്ന ശീലം വളര്‍ത്താനും ആസ്വദിക്കാനും ഞാന്‍ ആത്മാര്‍ത്ഥമായി റെക്കമെന്റ് ചെയ്യുന്നു എന്നാണ് വായനാദിനത്തില്‍ ഉണ്ണി മുകുന്ദന് ആരാധകരോടും പറയാനുള്ളത്. ഒപ്പം താന്‍ ഇപ്പോള്‍ വായിച്ചു വായിച്ചികൊണ്ടിരിക്കുന്ന പുസ്തകം ഏതാണെന്നും നടന്‍ വെളിപ്പെടുത്തി.

ഉണ്ണിമുകുന്ദന്റെ വാക്കുകളിലേക്ക്


'എന്റെ ഇരുപതുകളുടെ തുടക്കത്തില്‍ പുസ്തകങ്ങളില്‍ കൂടി നേടിയ എന്റെ അറിവും വിദ്യാഭ്യാസവും എന്റെ നല്ല ഓര്‍മ്മകളാണ്. പന്ത്രണ്ടാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോള്‍, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം പലതരം പുസ്തകങ്ങളിലൂടെയും വായനയിലൂടെയുമാണ്. ഒരാള്‍ എപ്പോഴും പഠിക്കുന്നു, സ്ഥലവും ഉറവിടവും അപ്രസക്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ മെച്ചപ്പെടുത്തലിനായി ശാരീരിക പരിശീലനത്തിലും പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായതിനാല്‍, നിങ്ങളുടെ മാനസിക വിവേകം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ വായിക്കുന്ന ശീലം വളര്‍ത്താനും ആസ്വദിക്കാനും ഞാന്‍ ആത്മാര്‍ത്ഥമായി റെക്കമെന്റ് ചെയ്യുന്നു.

'വായനാ ദിനം' ഇന്ന് ആഘോഷിക്കുന്നത് 'കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ' പിതാവ്, അന്തരിച്ച പി.എന്‍.പണിക്കര്‍ സര്‍, അദ്ദേഹത്തിന്റെ മരണ വാര്‍ഷികം ജൂണ്‍ 19 നാണ്! ദീപ് തൃവേദിയുടെ 'I am Krishna' എന്ന പുസ്തകമാണ് ഞാന്‍ ഇപ്പോള്‍ വായിച്ചികൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :