കെ ആര്‍ അനൂപ്|
Last Modified ശനി, 19 ജൂണ്‍ 2021 (14:33 IST)
മലയാളികളുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. വായനാദിനത്തില്‍ തനിക്കായി ഒരു ചിത്രം വരയ്ക്കുകയാണ് മഞ്ജു വാര്യര്‍. വായന ദിനത്തില്‍ ലൈബ്രറിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ താന്‍ പുസ്തകങ്ങളുടെ ചിത്രം വരയ്ക്കുകയാണെന്ന് നടി പറയുന്നു.
'എന്ത്? വായന ദിനത്തില്‍ എനിക്ക് ഒരു ലൈബ്രറിയില്‍ പോകാന്‍ കഴിയുന്നില്ലേ? ഒരു പ്രശ്‌നവുമില്ല. ഞാന്‍ എനിക്കായി ഒന്ന് വരയ്ക്കാന്‍ ശ്രമിക്കും'- മഞ്ജുവാര്യര്‍ കുറിച്ചു.
പെയിന്റും ബ്രഷും കൈകളിലെടുത്ത് ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്ന മഞ്ജുവാര്യരെയാണ് കാണാനാകുന്നത്. ഷെല്‍ഫില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളുടെ ചിത്രവും അരികിലായി കാണാം.