1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ravi mohan joins lokesh cinematic universe

എൽസിയുവിലേക്ക് സ്വാഗതം, ബെൻസിൽ രാഘവ ലോറൻസിനൊപ്പം രവി മോഹനും

ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ ഒരുക്കുന്ന തമിഴ് ചിത്രമായ ബെന്‍സില്‍ രവി മോഹനും.

K Madhu, Cinema, CBI Sequel, Mammootty, Mollywood
ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണന്‍ ഒരുക്കുന്ന തമിഴ് ചിത്രമായ ബെന്‍സില്‍ രവി മോഹനും. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായാണ് ബെന്‍സ് ഒരുങ്ങുന്നത്. രാഘവ ലോറന്‍സാണ് സിനിമയിലെ നായകന്‍. രവി മോഹനെ സ്വാഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജാണ് പോസ്റ്റ് പങ്കുവെച്ചത്.
 
സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളിയാണ്. ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.നേരത്തെ റെമോ, സുല്‍ത്താന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനാണ് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍. സായ് അഭയങ്കറാണ് സംഗീതം നിര്‍വഹിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കാലാവസ്ഥ പോലെയാണ് സമൂഹം, അതിങ്ങനെ മാറികൊണ്ടിരിക്കും, ഗൗരവമായി കാണേണ്ടതില്ല : ശോഭിത ധൂലിപാല