1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Not easy for pakistan to reach semi finals of T20 worldcup

T20 Worldcup 2026 : മഴ കളിമുടക്കി, പാകിസ്ഥാന്റെ സെമിഫൈനല്‍ പ്രവേശനം ദുഷ്‌കരം

ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമായിരിക്കുകയാണ്.

Pakistan
ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ ടി20 ലോകകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനല്‍ പ്രവേശനത്തിന് പാകിസ്ഥാന് മുന്നിലുള്ളത് വലിയ പ്രതിസന്ധി. സൂപ്പര്‍ 8 ഘട്ടത്തില്‍ റിസര്‍വ് ദിവസം ഇല്ലാത്ത സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചതോടെ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ പോയിന്റ് പങ്കിട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമായിരിക്കുകയാണ്.
 
ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് മുകളില്‍ പാകിസ്ഥാന് ശക്തമായ മേധാവിത്വമുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാക് വിജയം ഉറപ്പല്ലെങ്കിലും 2016ന് ശേഷം ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് പാകിസ്ഥാന്‍ പരാജയപ്പെട്ടിട്ടില്ല എന്നെ റെക്കോര്‍ഡ് പാകിസ്ഥാന് അനുകൂലമായിരുന്നു. അതേസമയം ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ഇതുവരെയും വിജയിച്ചിട്ടില്ല എന്നത് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.
 
സൂപ്പര്‍ 8 ഗ്രൂപ്പില്‍ ശക്തമായ ടീമുകളോടൊപ്പമാണ് പാകിസ്താന്‍. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് മാത്രമേ സെമിഫൈനലിലേക്ക് പ്രവേശനം ലഭിക്കൂ. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങളിലെ ഒരു തോല്‍വി പോലും പാകിസ്ഥാന്റെ സെമിഫൈനല്‍ സാധ്യതകളെ ബാധിക്കാം. ഇനി വിജയിക്കാനായെങ്കില്‍ തന്നെയും മികച്ച റണ്‍റേറ്റോടെ വിജയിക്കണം എന്ന സമ്മര്‍ദ്ദവും പാകിസ്ഥാന് മുകളിലുണ്ട്.
 
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രകടനത്തിലെ സ്ഥിരതക്കുറവ് പാക് ടീമിന് സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഇനി ഓരോ മത്സരവും പാകിസ്ഥാന് നിര്‍ണായകമാണ്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ദാമ്പത്യത്തിൽ ശിഖർ ധവാന് രണ്ടാം ഇന്നിങ്ങ്സ്, സോഫിയയുമായി മാംഗല്യം, കുടുംബസമേതമെത്തി രോഹിത് ശർമ