1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ranbir kapoor aliya stopped by bajrangdal workers

Ranbir Beef Row:ബീഫ് വിവാദം: രൺബീറിനെയും ആലിയയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്റംഗ്ദൾ

ranbir kapoor
മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നടൻ രൺബീർ കപൂറിനും ആലിയ ഭട്ടിനെതിരെയും പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ. വർഷങ്ങൾക്ക് മുൻപ് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞുള്ള രൺബീർ കപൂറിൻ്റെ വീഡിയോ ഈയിടെ വൈറലായിരുന്നു. ഈ പരാമർശം ചൂണ്ടികാണിച്ചാണ് രൺബീറും ആലിയയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ബജ്റംഗ്ദൾ തടഞ്ഞത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് താരങ്ങൾ ക്ഷേത്രദർശനത്തിനെത്താനിരുന്നത്. എന്നാൽ പ്രതിഷേധക്കാരെ ഭയന്ന് ഈ തീരുമാനത്തിൽ നിന്നും താരങ്ങൾ പിൻവാങ്ങി.
 
പ്രതിഷേധക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുൻപെടുത്ത അഭിമുഖത്തിൽ താൻ ബീഫ് വിഭവങ്ങളുടെ ആരാധകനാണെന്ന് രൺബീർ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിലെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് വലിയ ഹേറ്റ് ക്യാമ്പയിനാണ് രൺബീർ ചിത്രത്തിനെതിരെ നടക്കുന്നത്.
 
ബീഫ് ആരാധകനായ രൺബീർ കപൂറിൻ്റെ ചിത്രം ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കണമെന്നാണ് ഇക്കൂട്ടർ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. ബ്രഹ്മാസ്ത്രയിലെ ശിവ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ.