അനുബന്ധ വാര്‍ത്തകള്‍
- ചില നേരങ്ങളിൽ ശരി ചെയ്യുന്നതിനേക്കാൾ വലുത് മനസമാധാനമാണ് ഭാമ
- ഇൻ ഹരിഹർ നഗറിൽ സൗബിനും! വൈറലായി പഴയ ചിത്രം
- പിരിഞ്ഞതിന് ശേഷവും നീ എനിക്കായി നിലകൊണ്ടിട്ടുണ്ട്, അനുരാഗ് കശ്യപിന് പിന്തുണയുമായി മുൻഭാര്യ കൽക്കി
- എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല: ദുഷ്പ്രചരണങ്ങൾക്കെതിരെ കെടി ജലീൽ
- ലെഗ് പീസ് ഇല്ലേ, കമന്റുമായി എത്തിയ സൈബർ ആങ്ങളയ്ക്ക് ചുട്ട മറുപടി നൽകി അന്ന ബെൻ
ആൽക്കഹോളിക് ചിത്രവുമായി രമേഷ് പിഷാരടി, ആലായാൽ തറ വേണമെന്ന് ആരാധകർ
ഹാസ്യതാരത്തിൽ നിന്നും അവതാരകനിലേക്കും അവിടെ നിന്ന് സംവിധായകനിലേക്കും വളർന്ന കരിയറാണ് മലയാളികളുടെ പ്രിയതാരം രമേശ് പിഷാരടിയുടേത്. കോമഡി പ്രകടനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും അദ്ദേഹത്തിന്റെ പരിപാടികൾ പോലെ ഹിറ്റാകാറുണ്ട്. പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങൾക്കിടുന്ന ക്യാപ്‌ഷനുകളും സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.
ഇപ്പോളിതാ വലിയ ആൽമരത്തിന്റെ ചുവട്ടിൽ ഇരുക്കുന്ന തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ആൽക്കഹോളിക് എന്നാണ് ചിത്രത്തിന് പിഷാരടി ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. എന്നാൽ ഇത്തവണ പിഷാരടിക്ക് വടി കൊടുത്ത് അടി വാങ്ങിയ പോലാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. ആൽ ആയാൽ ഒരു തറ വേണമെന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം പിഷാരടി പങ്കുവെച്ച മുയലാളി ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.