അഭിറാം മനോഹർ|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:18 IST)
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ സൈബർ ആങ്ങളയ്‌ക്ക് കിടിലൻ മറുപടി നൽകി നടി അന്ന ബെൻ. നടി അനശ്വര രാജന് പിന്തുണയുമായി വീ ഹാവ് ലെഗ്‌സ് എന്ന ക്യാമ്പയിനിന്റെ ഭാഗമായിനന്ന പങ്കുവെച്ച ചിത്രത്തിനാണ് മോശം കമന്റ് വന്നത്.
ലെഗ് പീസില്ലേ’ എന്ന കമന്റിനാണ് മറുപടിയുമായി ‘ഹാന്‍ഡ് പീസ് മതിയോ’ എന്ന് അന്ന ചോദിച്ചിരിക്കുന്നത്. നിരവധി ആരാധകരും അന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പതിനെട്ട് വയസായപ്പോളേക്ക് മോഡേൺ ഷോ തുടങ്ങിയോ എന്നായിരുന്നു അനശ്വര രാജന്റെ ചിത്രത്തിന് കിട്ടിയ കമന്റുകളിൽ അധികവും.ഇതോടെയാണ് താരത്തിന് പിന്തുണയുമായി സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന ക്യമ്പെയ്ന്‍ റിമ കല്ലിങ്കലും അഹാന കൃഷ്ണയുമടക്കമുള്ള താരങ്ങള്‍ തുടങ്ങി വച്ചത്.