തീയറ്ററില്‍ വിജയമായില്ല,എന്നാല്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍... രമേഷ് പിഷാരടിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (14:46 IST)

നടന്‍ രമേഷ് പിഷാരടി നായകനായെത്തിയ ചിത്രമാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രം ഏപ്രില്‍ 22-നാണ് പ്രദര്‍ശനത്തിന് എത്തിയത്.തിയറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ഒ.ടി.ടി റിലീസിനു ശേഷം വരുന്ന നല്ല അഭിപ്രായങ്ങളെ കുറിച്ച് രമേഷ് പിഷാരടി പറയുന്നു.


രമേഷ് പിഷാരടിയുടെ വാക്കുകള്‍

Asianet news ലെ 'വല്ലാത്ത ഒരു കഥ' എന്ന പരിപാടിയുടെ അവതാരകന്‍ ബാബു രാമചന്ദ്രന്‍ വിളിച്ചു..... ആദ്യ സംസാരം തന്നെ അല്പം നീണ്ടു..

കോവിഡ് അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന സമയം.. പുതുമുഖങ്ങളായ ഒരു നിര്‍മ്മാതാവും സംവിധായനും എന്നെ കാണാനെത്തി.

'ആകെ നാല് കഥാപാത്രങ്ങള്‍, ഒറ്റ ലൊക്കേഷന്‍, സിനിമയുടെ 60 ശതമാനവും പ്രധാന കഥാപാത്രം ഒരു സ്ഥലത്ത് തന്നെ സംസാരിക്കാനോ സഞ്ചരിക്കാനോ ആകാതെ നില്‍ക്കുന്നു. മറ്റു മൂന്ന് കഥാപാത്രങ്ങളും കൂടെ കഷ്ടിച്ച് 7 സീന്‍'
നിധിന്റെ വാക്കുകള്‍ കേട്ട് കൗതുകം ഉണ്ടായെങ്കിലും വാണിജ്യ പരമായി സംഭവിച്ചേക്കാവുന്ന പരിമിതികളെ കുറിച്ച് ഞാന്‍ അവരെ ബോധ്യപെടുത്തി .

പ്രിയപെട്ടവരുടെ വിയോഗം.. മനസിന്റെ ഏതോ ആഴങ്ങളില്‍ നിന്ന് വീണ്ടും വീണ്ടും പൊങ്ങി വരുന്ന അവരുടെ മുഖങ്ങള്‍.
എന്തിനായിരിക്കും അവര്‍ അങ്ങനെ...

പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

'ചെറിയ ബാഡ്ജറ്റല്ലേ നമുക്കിത് ചെയ്യാം '
നിര്‍മാതാവ് റിമോഷ്.തീയറ്ററില്‍ വലിയ വിജയമായില്ലെങ്കിലും OTT റിലീസിനു ശേഷം വരുന്ന നല്ല അഭിപ്രായങ്ങള്‍... ഗൗരവമേറിയ വീക്ഷണങ്ങള്‍ ഇവയെല്ലാം ഏറെ സന്തോഷം തരുന്നതാണ്...മനുഷ്യനുംസിനിമയും ഒരു പോലെയാണ്..ഓരോ ന്നിനും ഓരോ സ്വഭാവം എല്ലാവരെയും എല്ലാവര്‍ക്കും ഇഷ്ടമല്ല...ചിലരെ ചിലര്‍ക്കിഷ്ടപെടും...

ചിലര്‍ വിജയിക്കുംമറ്റു ചിലര്‍ പരാജയപ്പെടും..

ഓരോന്നും വല്ലാത്ത ഒരു കഥയാണ്..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :