1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rakul preet singh tested covid positive

നടി രാകുൽ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

രാകുൽ പ്രീത് സിംഗ്
നടി രാകുൽ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യത്തിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും ആരോഗ്യവതിയായിരിക്കുന്നുവെന്നും ക്വാറന്റൈനിൽ പ്രവേശിച്ച ശേഷം നടി വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയിരുന്നവർ ടെസ്റ്റ് നടത്തണമന്നും രാഹുൽ പ്രീത് സിംഗ് വ്യക്തമാക്കി.
 
അതേസമയം എവിടെ നിന്നാണ് രാകുല്‍ പ്രീത് സിംഗിന് കൊവിഡ് 19 സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ മെയ്‌ഡെ എന്ന ചിത്രത്തിലാണ് രാകുൽ പ്രീത് സിംഗ് അഭിനയിക്കുന്നത്. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രാകുൽ പ്രീത് സിംഗും അമിതാഭ് ബച്ചനുമാണ് പ്രധാന അഭിനേതാക്കള്‍.
അടുത്ത ലേഖനം
അത് ധൈര്യമുള്ളവർ എൻറെ മുഖത്തുനോക്കി പറയട്ടെ: ഷക്കീല