അനുബന്ധ വാര്‍ത്തകള്‍
- രത്തൻ ടാറ്റയാകാൻ ഇല്ല, പുതിയ വെളിപ്പെടുത്തലുമായി മാധവൻ !
- ജയലളിതയുടെ നാലാം ചരമവാർഷികം: തലൈവിയിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ
- ക്രിസ്മസ് ഇത്തവണ ഹോട്ടാകും: റിച്ച ഛദ്ദയുടെ ഷക്കീല തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നു
- നിങ്ങൾ ക്ലിക്കാവും എന്ന് പറഞ്ഞ് അനുഗ്രഹിച്ചത് ഷക്കീല, എ പടത്തിലെ നായകൻ മലയാള സിനിമയിൽ നായകനായ കഥ
- ബയോപിക്കിൽ മഹേഷ് ബാബു മതി, ആഗ്രഹം പങ്കുവെച്ച് ലക്ഷ്മൺ
അത് ധൈര്യമുള്ളവർ എൻറെ മുഖത്തുനോക്കി പറയട്ടെ: ഷക്കീല
ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് 'ഷക്കീല' എന്നാണ് പേര് നൽകിയിരിക്കുന്നത്. ബയോപിക് ക്രിസ്മസിന് റിലീസ് ചെയ്യാനിരിക്കെ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഷക്കീല.സിനിമയുമായി ബന്ധപ്പെട്ട ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. താൻ സിനിമ കണ്ടു എന്നും സ്ത്രീകൾക്ക് നൽകുന്ന ഒരു സന്ദേശം അതിൽ ഉണ്ടെന്നും ഷക്കീല പറയുന്നു.
"എൻറെ ബയോപിക് ഞാൻ ജീവിച്ചിരിക്കുമ്പോൾ നിർമ്മിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല"-ഷക്കീല പറഞ്ഞു.
നടി ഷക്കീലയുടെ ബയോപിക് പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിച്ച ചദ്ദയും പങ്കജ് ത്രിപാഠിയും പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇന്ദ്രജിത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്.
അടുത്ത ലേഖനം