1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajnikanth's heroine Keerthi !

രജനികാന്തിനും മഹേഷ് ബാബുവിനും നായിക കീർത്തി സുരേഷ് !

കീർത്തി സുരേഷ്
തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ് അടുത്തിടെയായി വലിയ പ്രൊജക്ടുകളാണ് ചെയ്യുന്നത്.ഇനി അഭിനയിക്കാൻ പോകുന്നതും 2 സൂപ്പർസ്റ്റാറുകളുടെ ചിത്രത്തിലും.
 
തമിഴ്നാട് നിയമസഭ ഇലക്ഷന് മുമ്പ് രാഷ്ട്രീയപാർട്ടിയിൽ സജീവം ആക്കേണ്ടതിനാൽ രജനീകാന്തിന്റെ 'അണ്ണാത്തെ' ഷൂട്ടിംഗ് അടുത്തയാഴ്ച പുനരാരംഭിക്കും എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ടീമിനൊപ്പം അടുത്തുതന്നെ കീർത്തി സുരേഷ് ചേരും. 
 
ഹൈദരാബാദ് ആയിരിക്കും ലൊക്കേഷൻ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ നയന്‍താരയാണ് നായിക. ഖുഷ്ബു, മീന, പ്രകാശ് രാജ്, സൂരി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
 
അതിനുശേഷം, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ‘സർകാറു വാരി പാട്ട’ എന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിക്കും. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
About Writer
കെ ആർ അനൂപ്
അടുത്ത ലേഖനം
ശിവകാർത്തികേയൻറെ 'ഡോക്ടർ'; സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്‌സിന് !