'നായാട്ടിന് ലഭിച്ച എന്റെ ആദ്യത്തെ അവാര്‍ഡ്'; ആവേശത്തില്‍ ജോജു ജോര്‍ജ് , സിനിമയെ പ്രശംസിച്ച് നടന്‍ രാജ്കുമാര്‍ റാവു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 മെയ് 2021 (14:36 IST)

സോഷ്യല്‍ മീഡിയയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളിലൊന്നാണ് നായാട്ട്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ എങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.ജോജു ആ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചു.


'എന്തൊരു മികച്ച പ്രകടനം സാര്‍. സിനിമയും ഇഷ്ടപ്പെട്ടു. അത്തരം അതിശയകരമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുക സാര്‍'-രാജ്കുമാര്‍ റാവു ജോജുവിന് അയച്ച സന്ദേശത്തില്‍ പറയുന്നു.

തന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ രാജ്കുമാറില്‍ നിന്ന് ലഭിച്ച അഭിനന്ദന സന്ദേശം ജോജുജോര്‍ജിനെ ആവേശത്തിലാക്കി.

'എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല .. എന്നെ സ്പര്‍ശിച്ചു .. ഇത് എനിക്ക് വളരെ ഉയര്‍ന്നതാണ് .. വളരെ സന്തോഷം .... എന്റെ ഫേവറേറ്റ് ആക്ടറില്‍ നിന്നുള്ള വലിയ അഭിനന്ദനം ആണിത്. എനിക്ക് എന്നെത്തന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല ... ഇതാണ് നായാട്ടിള്ള എന്റെ ആദ്യ അവാര്‍ഡ്, വളരെയധികം നന്ദി.'-ജോജു ജോര്‍ജ്ജ് മറുപടിയായി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :