'ഹൃദയം' കീഴടക്കി പ്രണവും കല്യാണിയും, ടീസറിന് 1.4 മില്യണ്‍ കാഴ്ച്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (09:19 IST)

പുറത്തു വന്ന് ആദ്യത്തെ 14 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഹൃദയം ടീസറിന് 1.4 മില്യണ്‍ കാഴ്ച്ചക്കാര്‍. യൂട്യൂബില്‍ തരംഗമാകുകയാണ് ഹസ്വ വീഡിയോ. ഒരു മിനിറ്റ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കൂടി പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ എങ്ങനെയുള്ളതായിരിക്കുമെന്ന് എന്ന് വ്യക്തമായ സൂചനയും നല്‍കുന്നു.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം. 2022 ജനുവരിയിലാണ് റിലീസ്.
15 പാട്ടുകളാണ് സിനിമയിലുള്ളത്. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :