രജനീകാന്ത് ഹിമാലയത്തിലേക്ക്,യാത്ര മാലിദ്വീപില്‍ നിന്നും ചെന്നൈയിലെത്തിയ ശേഷം

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജൂലൈ 2023 (12:02 IST)
ജയിലര്‍ റിലീസിന് മുമ്പ് രജനീകാന്ത് ഹിമാലയത്തിലേക്ക്. ഓഗസ്റ്റ് ആറിന് ഇവിടേക്ക് നടന്‍ എത്തും. ഹിമാലയത്തില്‍ ധ്യാനം ചെയ്യാനാണ് രജനീകാന്ത് പോകുന്നത് എന്നാണ് വിവരം. ഒരാഴ്ചയോളം നടന്‍ അവിടെ ഉണ്ടാകും. ഓഗസ്റ്റ് 10നാണ് ജയിലര്‍ റിലീസ്.

നേരത്തെയും തന്റെ പുതിയ സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതോടെ രജിനി ഹിമാലയത്തിലേക്ക് പോവാറുണ്ടായിരുന്നു.തീര്‍ഥാടനയാത്ര പതിവ് തെറ്റിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്‍ ഹിമാലയത്തിലേക്ക് പോയിട്ടുണ്ടായിരുന്നില്ല.

അടുത്തിടെ മാലിദ്വീപിലേക്ക് യാത്ര പോയ രജനി ചെന്നൈയിലേക്ക് വന്ന ശേഷമാകും ഹിമാലയത്തിലേക്ക് പോകുക.

ജയിലര്‍ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു.മോഹന്‍ലാല്‍, വിനായകന്‍, തമന്ന, യോഗി ബാബു, രമ്യാകൃഷ്ണന്‍ തുടങ്ങിയവരും ജയിലറില്‍ ഉണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :