ജവാനുവേണ്ടി വിജയ് ചിത്രങ്ങള്‍ കണ്ട് ഷാരൂഖ് ഖാന്‍, ബോളിവുഡ് താരത്തിന്റെ തയ്യാറെടുപ്പുകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജൂലൈ 2023 (12:02 IST)
ജവാന്‍ എന്ന സിനിമയ്ക്കായി ഷാരൂഖ് ഖാന്‍ ചില തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തിയിരുന്നു. അതിലൊന്ന് കഥാപാത്രത്തിന് വേണ്ടിയുള്ളതായിരുന്നു. സംവിധായകന്റെ ശൈലി മനസ്സിലാക്കുന്നതിനായി അറ്റ്‌ലി മുന്നേ ചെയ്തിട്ടുള്ള സിനിമകള്‍ ആദ്യം കണ്ടു തീര്‍ക്കുകയായിരുന്നു നടന്‍. ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായിരുന്നു താരം.

ജവാനിലെ കഥാപാത്രത്തിന്റെ തയാറെടുപ്പിനായി ഒരുപാട് സിനിമകള്‍ കണ്ടിരുന്നോ എന്നതായിരുന്നു ഷാരൂഖിന് മുന്നിലെത്തിയ ചോദ്യം.
അറ്റ്‌ലിയുടെ സംവിധാന ശൈലി മനസ്സിലാക്കാനായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും ഒപ്പം വിജയ് രജനികാന്ത് ഉള്‍പ്പെടെയുള്ളവരുടെ സിനിമകളും കണ്ടു.ഭാഷയും ടെക്നിക്കും സ്റ്റെലും മനസിലാക്കാനായി അല്ലു അര്‍ജുന്‍, യാഷ് എന്നിവരുടെ നിരവധി സിനിമകളും കണ്ടുവെന്നും അതില്‍ നിന്നും ഉള്‍ക്കൊണ്ട കാര്യങ്ങള്‍ വെച്ചാണ് ജവാനിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഷാരൂഖ് തുറന്ന് പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :