'ബീസ്റ്റ്' ചിത്രീകരണം നവംബറില്‍ പൂര്‍ത്തിയാകും,2022 ജനുവരിയില്‍ റിലീസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (10:14 IST)

വിജയുടെ ബീസ്റ്റ് ഒരുങ്ങുകയാണ്. ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ടീം മുംബൈയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഒരു മാളില്‍ ആയിരുന്നു ചിത്രീകരണം നടന്നത്. മാത്രമല്ല നെല്‍സണ്‍ സംവിധായകന്‍ നെല്‍സണ്‍ ദിലിപ്കുമാറും സംഘവും ഒരു വിദേശ ഷെഡ്യൂളും പ്ലാന്‍ ചെയ്യുന്നുണ്ട്.2021 നവംബറോടെ ബീസ്റ്റിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് കേള്‍ക്കുന്നത്. 2022 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും.

നടി പൂജ ഹെഗ്ഡെയും അപര്‍ണ ദാസും ഷൈന്‍ ടോം ചാക്കോയും യോഗി ബാബുവും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ആയിരുന്നു നേരത്തെ ചിത്രീകരിച്ചത്.

'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :