കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (09:08 IST)
സോണി ലിവ്വില്‍ പുഴു വൈകാതെതന്നെ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ആകുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണിത്. അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം ഏപ്രില്‍ ഒന്നിന് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ പുഴു പ്രദര്‍ശനം ആരംഭിക്കാന്‍
ഇനിയും വൈകും എന്നാണ് തോന്നുന്നത്.
'നന്‍പകല്‍ നേരത്ത് മയക്കം'വും പ്രദര്‍ശന തീയതി വൈകാതെ പ്രഖ്യാപിക്കും. മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.