Pushpa 2 release date: പുഷ്പയെത്തും, പറഞ്ഞതിലും നേരത്തെ : റിലീസ് തീയതിയിൽ മാറ്റം
Pushpa,Allu Arjun
ഇന്ത്യ ഒന്നടങ്കം വലിയ ഹിറ്റായി മാറിയ സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രതീക്ഷയാണുള്ളത്. ആദ്യ ഭാഗത്ത് നിന്ന് വ്യത്യസ്തമായി ഫഹദ് ഫാസിലിന് കൂടി കൂടുതല്‍ പ്രാധാന്യമുള്ളതാകും പുഷ്പ 2 എന്നാണ് അറിയുന്നത്. ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ തന്നെ സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഇതിനകം തന്നെ 1000 കോടി പിന്നിട്ടതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്. വമ്പന്‍ ഹൈപ്പുള്ള സിനിമയായതിനാല്‍ തന്നെ സമയമെടുത്താണ് പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സുകുമാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന,ഫഹദ് ഫാസില്‍,സുനില്‍,ജഗപതി ബാബു,പ്രകാശ് രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.