'ജനഗണമന' ഷൂട്ടിംഗ് പുനരാരംഭിച്ചു, പൃഥ്വിയും സുരാജും വീണ്ടും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (19:32 IST)
ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീമിൻറെ 'ജനഗണമന' ഷൂട്ടിംഗ് പുനരാരംഭിച്ചു. പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെച്ചത്. ആറു ദിവസം ഷൂട്ടിംഗ് പിന്നിടുമ്പോഴായിരുന്നു ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വിവരം പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കടുവ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന് മുമ്പിലുള്ളത്. അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഉദയ’, ‘ഹിഗ്വിറ്റ’,'കാണെക്കാണെ','ഗർർർ' തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :