അനുബന്ധ വാര്‍ത്തകള്‍
- 'ദൃശ്യം 2' തിയേറ്ററില്‍ എത്താതിരുന്നത് എന്തുകൊണ്ട് ? പ്രതികരണവുമായി ജിത്തു ജോസഫ്
- റിലീസിന് തൊട്ടുപിന്നാലെ ടെലഗ്രാമിൽ; ദൃശ്യം 2 ചോർന്നു
- 'ദൃശ്യം 2' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ സര്‍പ്രൈസുകള്‍ എന്തെല്ലാം ?
- 2022 പകുതിയോടെ 'എമ്പുരാന്' ഷൂട്ടിംഗ് ആരംഭിക്കും, പുതിയ വിവരങ്ങള്‍ ഇതാ !
- ദൃശ്യം 2 റിലീസ് ചെയ്യുന്ന അതേദിവസം ഡിജിറ്റല്‍ പ്രീമിയര്‍ ആക്കാന്‍ 'ലവ്',രജിഷ വിജയന്- ഷൈന്‍ ടോം ചാക്കോ ചിത്രം നെറ്റ്ഫ്ലിക്സില്‍ !
ഇതുവരെയില്ലാത്ത പുതിയൊരു ശീലം തുടങ്ങി ജോര്‍ജ്ജ് കുട്ടി, 'ദൃശ്യം 2' യില്‍ മോഹന്‍ലാലിന് വന്ന മാറ്റങ്ങള്‍ !
ദൃശ്യം 2 കണ്ട പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകുന്നത് ജോര്‍ജ്ജുകുട്ടിയുടെ കഥാപാത്രം തന്നെയാണ്. മോഹന്‍ലാല്‍ എന്ന മഹാ നടന് തനി നാട്ടിന്‍പുറത്തുകാരനായി ജീവിക്കുകയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ദൃശ്യം 2 എത്തുമ്പോള്‍ ജോര്‍ജ്ജ് കുട്ടിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാഴ്ചയിലും സ്വഭാവത്തിലും ആളാകെ മാറി. തന്റെ കയ്യില്‍ ഉള്ള രണ്ടേക്കര്‍ സ്ഥലം വിറ്റ് റാണിയുടെ പേരില്‍ ഒരു തിയേറ്റര്‍ തുടങ്ങുന്ന ജോര്‍ജ്ജുകുട്ടി പുതിയൊരു ശീലം കൂടി ദൃശ്യം 2-ല്‍ തുടങ്ങിയതായി കാണാം.
മറ്റൊന്നുമല്ല മദ്യപാനം തന്നെയാണ്. ചെറുപ്പം മുതലേയുള്ള സിനിമ മോഹം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ ജോര്‍ജുകുട്ടി നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നാട്ടുകാരെ അസ്വസ്ഥരാണ്.വരുണിന്റെ മൃതദേഹം എവിടെ കുഴിച്ചിട്ടു എന്ന കാര്യം പ്രേക്ഷകര്‍ക്ക് അറിയാം. ആ രഹസ്യം സിനിമയിലെ കഥാപാത്രം എങ്ങനെ കണ്ടെത്തും എന്ന ത്രില്ലിംഗും ചിത്രം സമ്മാനിക്കുന്നുണ്ടെന്ന് ദൃശ്യം 2 കണ്ട പ്രേക്ഷകര്‍ പറയുന്നു.