1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Preity Zinta has OCD

മോശം ബാത്‌റൂമുകളെ സഹിക്കാന്‍ കഴിയില്ല; തനിക്ക് ഈ രോഗം ഉണ്ടെന്ന് പ്രീതി സിന്റാ

Preity Zinta
ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു പ്രീതി സിന്റാ. താന്‍ എവിടെയെങ്കിലും പുറത്തുപോകുമ്പോള്‍ ബാത്‌റൂമുകളിലെ വൃത്തി പരിശോധിച്ചു ഉറപ്പുവരുത്താറുണ്ടെന്ന് താരം നിരവധി ഇന്റര്‍വ്യുകളില്‍ പറഞ്ഞിട്ടുണ്ട്. ഹോട്ടല്‍ റൂമുകളില്‍ താമസിക്കേണ്ടി വരുമ്പോള്‍ ഇത് ആദ്യമേ ശ്രദ്ധിക്കും. ഉപയോഗത്തിനു മുന്‍പും ശേഷവും ബാത്‌റൂം വൃത്തിയായിരിക്കണമെന്നത് നിര്‍ബന്ധമാണ്. പ്രീതി സിന്റയ്ക്ക് ഉള്ള അവസ്ഥ ഒസിഡി ആണ്. 
 
ചിന്തകള്‍ ആവര്‍ത്തിച്ച് വരികയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയാണിത്. ഒരുകാര്യം ചെയ്താല്‍ തൃപ്തി വരാറില്ല ഇത്തരക്കാര്‍ക്ക്. ചിലര്‍ വൃത്തിക്കായി കൈകള്‍ വീണ്ടും വീണ്ടും സോപ്പ് ഉപയോഗിച്ച് കഴുകാറുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 1.2ശതമാനം ചെറുപ്പക്കാരും ഒ സി ഡി രോഗം ഉള്ളവരെന്നാണ് പറയുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'ഹോളിവുഡിൽ എല്ലാം കൃത്യമായി നടക്കും, ബോളിവുഡിൽ ഒഴുക്കൻ മട്ട്': പ്രിയങ്ക ചോപ്ര