കാത്തിരിപ്പിനൊടുവില്‍ പ്രീതി ചേച്ചിയുടെ ടീമിന് ടി20 കിരീടം, പഞ്ചാബല്ല, മാനം കാത്തത് സെയ്ന്റ് ലൂസിയ

Preity Zinta, CPL
അഭിറാം മനോഹർ| Last Updated: ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:21 IST)
Preity Zinta, CPL
ഐപിഎല്ലില്‍ നീണ്ട പതിനാറ് വര്‍ഷക്കാലമായിട്ടും കിരീടനേട്ടമില്ല എന്ന നിരാശ മാറ്റി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിംഗ്‌സ്. ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ തകര്‍ത്താണ് സെന്റ് ലൂസിയ കരിബീയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ സെന്റ് ലൂസിയ 138-8 റണ്‍സില്‍ ഒതുക്കിയപ്പോള്‍ ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സെന്റ് ലൂസിയ കിംഗ്‌സ് 18.1 ഓവറില്‍ വിജയലക്ഷ്യം കണ്ടു.

അതേസമയം കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സെന്റ് ലൂസിയ കിംഗ്‌സിന്റെ നേട്ടം. ഇതോടെ കരിബീയന്‍ പ്രീമിയര്‍ ലീഗിലെ ചീത്തപ്പേരെങ്കിലും മാറ്റാന്‍ പ്രീതി സിന്റയുടെ ടീമിനായി. ഐപിഎല്ലില്‍ ഒരു തവണ പോലും കിരീടം നേടാന്‍ പ്രീതിസിന്റയുടെ ടീമിനായിട്ടില്ല. ഇന്നലെ നടന്ന കിരീടപോരാട്ടത്തില്‍ 19 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത നൂര്‍ അഹമ്മദിന്റെ പ്രകടനമാണ് ഗയാനയെ 138 റണ്‍സില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങില്‍ 22 പന്തില്‍ 39* റണ്‍സുമായി റോസ്റ്റണ്‍ ചേസും 31 പന്തില്‍ 48* റണ്‍സുമായി ആരോണ്‍ ജോണ്‍സും തിളങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :