സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ജനുവരി 2022 (17:24 IST)
ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കന്‍തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപികയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ ആലത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.