ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 27 ജനുവരി 2022 (12:21 IST)
ഹൈദരാബാദ്: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഡോക്ടർമാർ ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു. സംഭവത്തോട് അനുബന്ധിച്ചു കുറ്റകരമായ അനാസ്ഥ കാണിച്ച രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു.
തെലങ്കാന നാഗർകർണൂൽ അചാമ്പേറ്റിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. പ്രസവം അടുത്തതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗർഭിണി ഇവിടെ ചികിത്സയ്ക്കായി എത്തിയത്. എന്നാൽ ഇവിടെ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ അഡ്മിറ്റ് ചെയ്യില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.
എന്നാൽ സഹികെട്ട ഗർഭിണി റോഡിൽ ഇറങ്ങിയതും പ്രസവവേദന അനുഭവപ്പെടുകയും കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ പ്രസവശേഷം യുവതിയെ ആശുപത്രിക്കകത്തേക്ക് കൊണ്ടുവരികയും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു