പ്രണവ് മോഹന്‍ലാല്‍ അല്ല നായകന്‍, 'ഹെലന്‍' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ സിനിമ

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജൂലൈ 2022 (17:24 IST)
'ഹെലന്‍' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറിന്റെ ഒരു സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ പ്രണവ് അല്ല നായകന്‍ എന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി.

ഭാവിയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ അടുത്ത പ്രൊജക്റ്റ് അദ്ദേഹത്തിനൊപ്പമല്ലെന്നും ഹെലന്‍ സംവിധായകന്‍ പറയുന്നു. പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ഉടന്‍തന്നെ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കും എന്നും മാത്തുക്കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :