'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്'; മാധ്യമങ്ങളോട് നടി മീന

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജൂലൈ 2022 (11:07 IST)
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാ?ഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ വാര്‍ത്തകളായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ഖുശ്ബു തന്നെ രംഗത്തെത്തിയിരുന്നു.മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഗര്‍ കോവിഡ് ബാധിതനല്ലെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ദയവായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് മീന. തന്റെയും കുടുംബത്തിന്റെയും വേദന മാനിക്കണമെന്നും നടി കൂടി ചേര്‍ത്തു.

'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയില്‍ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തില്‍ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണന്‍ ഐഎഎസിനും സഹപ്രവത്തകര്‍ക്കും സുഹൃത്തുകള്‍ക്കും മാധ്യമങ്ങള്‍ക്കും എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'-കുറിച്ചു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :