മാസ് ഡാ.. കട്ട താടിയില്‍ പുത്തന്‍ ലുക്കില്‍ തമിഴ് നടന്‍ സൂരി

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജൂലൈ 2022 (11:10 IST)

ഹാസ്യ താരമായി തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് സൂരി എന്നറിയപ്പെടുന്ന സൂരി മുത്തുച്ചാമി. എന്നാല്‍ കോമഡി നടനായി മാത്രം തന്നെ പിടിച്ചു നിര്‍ത്താന്‍ ആവില്ലെന്ന് സ്വയം തെളിയിച്ച സൂരിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.















A post shared by Actor (@soorimuthuchamy)

വെട്രി മാരന്റെ 'വിടുതലൈ' എന്ന ചിത്രത്തിന് വേണ്ടി നടന്‍ സൂരി നടത്തിയ കഷ്ടപ്പാടുകള്‍ സിനിമാപ്രേമികള്‍ക്ക് അറിയാം.വിജയ് സേതുപതിയ്ക്കൊപ്പം അദ്ദേഹം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമ സെറ്റില്‍ ഔട്ട്ഡോര്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന നടന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
നിവിന്‍ പോളിയുടെ നായകനായെത്തുന്ന തമിഴ് ചിത്രത്തിലും സൂരി അഭിനയിക്കുന്നുണ്ട്. ശിവ കാര്‍ത്തികേയന്റെ ഡോണ്‍ ആയിരുന്നു താരത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :