മോഹന്‍ലാലിനെ നോക്കി കണ്ണിറുക്കി ആര്യ; ഇപ്പോ ശരിയാക്കി തരാമെന്ന് താരം, ചിത്രങ്ങള്‍

രേണുക വേണു| Last Updated: ശനി, 2 ജൂലൈ 2022 (11:46 IST)

അവതാരക എന്ന നിലയില്‍ ഏറെ ആരാധകരുള്ള താരമാണ് ആര്യ. സിനിമയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളത്തിലും മത്സരാര്‍ഥിയായി.
മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് ആര്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത്.


ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ആര്യ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ലാലേട്ടനെ നോക്കി കണ്ണിറുക്കുന്ന ചിത്രം പങ്കുവെച്ച് 'ലാലേട്ടാ..ഇപ്പോ ശരിയാക്കി തരാം' എന്ന ക്യാപ്ഷനാണ് ആര്യ നല്‍കിയിരിക്കുന്നത്.
ആര്യ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :