പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യമായി കാളിദാസ് ജയറാം, നായിക നസ്രിയ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (10:02 IST)

പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യമായി കാളിദാസ് ജയറാം ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.

ആദ്യമായിട്ടാണ് പ്രണവും കാളിദാസും ഒന്നിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ആകും രണ്ടാളും അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രീകരണം ഉടന്‍ തുടങ്ങും എന്നാണ് കേള്‍ക്കുന്നത്.

നായികയായി നസ്രിയയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :