സമ്മാനമായി കിട്ടിയ കാര്‍ വേണ്ട,പെട്രോള്‍ അടിക്കാനുള്ള പണം ഇല്ലെന്ന് 'ലവ് ടുഡേ'സംവിധായകന്‍ പ്രദീപ് രംഗനാഥന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (14:45 IST)
കോമളി എന്ന സിനിമയ്ക്ക് ശേഷം പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'ലവ് ടുഡേ'വന്‍ വിജയമായി മാറി. അഞ്ചുകോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കോമാളിയും 15 കോടി മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചത്. 50 കോടിയിലധികം കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

കോമാളിയുടെ വിജയത്തില്‍ നിര്‍മ്മാതാവ് ഇസ്ഹരി കെ ഗണേഷ് സംവിധായകനെ ഒരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ആ കാര്‍ പ്രദീപ് സ്വീകരിച്ചില്ല. കാറിന്റെ വിലക്ക് തുല്യമായ പണം തനിക്ക് തരുവാനായി നിര്‍മ്മാതാവനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നുവെന്നും അടുത്ത മൂന്നു വര്‍ഷം ജീവിക്കാനും എന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചുവെന്നും പ്രദീപ് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :