70 കോടി നേടി 'ലവ് ടുഡേ'; തെലുങ്ക് പതിപ്പിന് നാളെ റിലീസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (14:15 IST)
പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ നവംബര്‍ ആദ്യവാരമായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

ലോകമെമ്പാടുമായി 70 കോടി കളക്ഷന്‍ പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍.തമിഴ്നാട്ടില്‍, ചിത്രം ഇതുവരെ 55 കോടിയോളം രൂപ നേടിയിട്ടുണ്ട്.


'ലവ് ടുഡേ' തെലുങ്ക് പതിപ്പ് നവംബര്‍ 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.തെലുങ്ക് ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :