കെ ആര്‍ അനൂപ്|
Last Updated:
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (20:58 IST)
ബാബു ആൻറണി വീണ്ടും ആക്ഷൻ നായകനായി തിരിച്ചെത്തുന്ന സിനിമയാണ് പവർ സ്റ്റാർ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ
ഫാൻ മെയിഡ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്
ബാബു ആൻറണി.
"പവർ സ്റ്റാർ, എല്ലാം സജ്ജമാണ്. സാഹചര്യങ്ങൾ ശരിയായാൽ ഫിലിമിംഗ് ആരംഭിക്കും. ആരാധകർ സൃഷ്ടിച്ച പോസ്റ്ററാണിത്. ഈ പ്രോജക്റ്റിന് ഇത്രയധികം ഊഷ്മളമായ സ്വീകരണം നൽകിയതിനും നിരവധി പോസ്റ്ററുകളും വീഡിയോകളും നിർമ്മിച്ചതിനും എല്ലാവർക്കും നന്ദി" - ബാബു ആൻറണി കുറിച്ചു. പവർ സ്റ്റാറിലെ ബാബു ആൻറണിയുടെ പുതിയ ചിത്രം ഈയിടെ പുറത്തു വന്നിരുന്നു. താരങ്ങളുടെ ലഭ്യമായ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഫാൻ മെയിഡ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ഈ സിനിമയിൽ നായിക ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നും താരങ്ങൾ അഭിനയിക്കാൻ എത്തുന്നുണ്ട്. ബാബു ആൻറണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.