വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം: ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (14:37 IST)
നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. എമ്പസിയുമായി ബന്ധപ്പെട്ടെന്നും ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ല. സമീപരാജ്യമായ അര്‍മേനിയയിലാണ് എംബസിയുള്ളത്. അവിടത്തെ സ്ഥാപതിക്കാണ് ജോർജിയയുടെ ചുമതല.അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :