ഗ്ലോബല്‍ പ്രീമിയര്‍ ഇന്ന് വൈകുന്നേരം, മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ 'ഫീനിക്‌സ്'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (15:00 IST)
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഫീനിക്‌സ്'.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്. സിനിമയുടെ ഗ്ലോബല്‍ പ്രീമിയര്‍ ഇന്ന് വൈകുന്നേരം നടക്കും. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് മിഥുന്‍ മാനുവല്‍ തോമസ് കൈമാറി.
മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്

സംവിധാനം ചെയ്യുന്ന 'ഫീനിക്‌സ്' ഇന്ന് വൈകുന്നേരം ഗ്ലോബല്‍ പ്രീമിയര്‍ നടക്കുകയാണ്.. 21 Grams എന്ന സിനിമയ്ക്ക് ശേഷം റിനീഷ് ചേട്ടന്‍ നിര്‍മ്മിക്കുന്ന സിനിമ. പ്രേക്ഷകരും മാധ്യമങ്ങളുമാണ് ആദ്യ കാഴ്ചക്കാര്‍.. ഫീനിക്‌സ് ഞങ്ങളുടെ 'പാഷന്‍ പ്രൊജക്റ്റ് ' ആണ്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു Horror സിനിമ ആയോ അല്ലെങ്കില്‍ Horror കഥയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു പ്രണയ സിനിമയായോ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സിനിമയാണ്. ചെറിയ സിനിമ ആണെങ്കിലും മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി മാക്‌സിമം തീയറ്റര്‍ എക്‌സ്പീരിയന്‍സിന് മുന്‍ഗണന കൊടുത്താണ് ചിത്രം ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്.! എല്ലാവര്‍ക്കും ഇഷ്ട്ടമാകുമെന്ന പ്രതീക്ഷയോടെ വിഷ്ണുവിന്റെ, ഞങ്ങളുടെ ഫീനിക്‌സ് ഇന്ന് വൈകിട്ട് ആറരയ്ക്ക് പറന്നുയരാന്‍ തുടങ്ങുന്നു.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ.ഛായാഗ്രഹണം-ആല്‍ബി, സംഗീത സംവിധാനം- സാം സി എസ്.എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്‍, കഥ -വിഷ്ണു ഭരതന്‍, ബിഗില്‍ ബാലകൃഷ്ണന്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :