ഈ പോസ്റ്റര്‍ തലതിരിച്ചു പിടിച്ചു നോക്കിക്കേ.. അധികമാരും ശ്രദ്ധിക്കാത്തത്.. ആരാധകരുടെ കണ്ടെത്തല്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂലൈ 2023 (12:24 IST)
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഫീനിക്‌സ്'.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്ററില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഒളിഞ്ഞു കിടപ്പുണ്ട്.

ഈ പോസ്റ്റര്‍ തലതിരിച്ചു പിടിച്ചു നോക്കിയാല്‍ അത് പിടികിട്ടും.ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ. അതിനുള്ള സൂചന തന്നെയാണ് പോസ്റ്റര്‍ നല്‍കുന്നത്.
അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.'അഞ്ചാം പാതിരാ' തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ തിരക്കഥ ഒരുക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും.
ഛായാഗ്രഹണം-ആല്‍ബി, സംഗീത സംവിധാനം- സാം സി എസ്.എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്‍, കഥ -വിഷ്ണു ഭരതന്‍, ബിഗില്‍ ബാലകൃഷ്ണന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :