സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 കേരളത്തില്‍ നിന്നും എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (14:49 IST)
സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ നിന്ന് 161 കോടി ആകെ നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രദര്‍ശനത്തിനെത്തി രണ്ടാമത്തെ ദിവസം കേരളത്തിലെ കളക്ഷന്‍ 1.55 കോടി രൂപയാണ്.കേരള ബോക്സ് ഓഫീസിലെ ബോളിവുഡ് ഓപ്പണിംഗ് ലിസ്റ്റില്‍ 'ടൈഗര്‍ 3' പിന്നിലാണ്, ഷാരൂഖിന്റെ 'ജവാന്‍' 3.45 കോടി ഒന്നാം സ്ഥാനത്ത് തുടരുന്നു.'പത്താന്‍' 1.95 കോടി രൂപയുമായി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, 'ടൈഗര്‍ 3'യാണ് മൂന്നാമത്. 1.1 കോടി സല്‍മാന്‍ ഖാന്‍ ചിത്രം ആദ്യദിവസം കേരളത്തില്‍നിന്ന് നേടിയത്.
ഞായറാഴ്ച 43 കോടി നേടിയ ചിത്ര തിങ്കളാഴ്ച ആയപ്പോള്‍ 58 കോടിയും നേടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം കൊണ്ട് 180.45 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടിയ ജവാനാണ് ഒന്നാം സ്ഥാനത്ത്.പഠാന്‍ 161 കോടി രൂപയുമായി രണ്ടാമത് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ടൈഗര്‍ 3 ആണ്. 161 കോടിയാണ് മൂന്ന് ദിവസം കൊണ്ട് സിനിമ സ്വന്തമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :