അനുബന്ധ വാര്‍ത്തകള്‍
- '21 ഗ്രാംസ്' ടീം വീണ്ടും,'അഞ്ചാം പാതിരാ'സംവിധായകന്റെ തിരക്കഥ, 'ഫീനിക്സ്' ഹൊറര്‍ ത്രില്ലര്‍
- 'Vamanan' trailer: ഇന്ദ്രന്‍സിന്റെ ഹൊറര്‍ ത്രില്ലര്‍, 'വാമനന്' ട്രെയിലര്‍ കണ്ടില്ലേ ?
- നായര്‍ സമുദായത്തെ ട്രോളി ഒരു രസികന്‍ സിനിമ; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് 'മധുര മനോഹര മോഹം'
- പ്രണയ ചിത്രം,'ഓര്‍ഡിനറി' തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധായകനാകുന്നു, ചിത്രീകരണം ഓഗസ്റ്റില്‍
- ആദിപുരുഷ് 400 കോടി തൊടുമോ ? തിങ്കളാഴ്ച കളക്ഷനിൽ ഇടിവ്
'ഫീനിക്സ്' ചിത്രീകരണം പൂര്‍ത്തിയായി
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഫീനിക്സ്'.മിഥുന് മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന് ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചു.
അനൂപ് മേനോന്, അജു വര്‍ഗീസ്, ചന്തുനാഥ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.'അഞ്ചാം പാതിരാ' തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന് തിരക്കഥ ഒരുക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും.ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ.
ഛായാഗ്രഹണം-ആല്‍ബി, സംഗീത സംവിധാനം- സാം സി എസ്.എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്, കഥ -വിഷ്ണു ഭരതന്, ബിഗില്‍ ബാലകൃഷ്ണന്.