"സഹിക്കാൻ പറ്റാത്ത വേദന, ഒട്ടും സുഖമില്ല..."; ആശുപത്രിക്കിടക്കയിൽ പേളിമാണി

"സഹിക്കാൻ പറ്റാത്ത വേദന, ഒട്ടും സുഖമില്ല..."; ആശുപത്രിക്കിടക്കയിൽ പേളി മാണി

Pearle Maaney, Pearle Maaney hospital,Pearle Maaney instagram, Pearle Maaney video, പേളി മാണി, പേളി മാണി ആശുപത്രി, പേളി മാണി ഇൻസ്റ്റാഗ്രാം, പേളി മാണി വീഡിയോ
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (16:47 IST)
Pearle Maaney
മലയാളത്തിലെ ഏറ്റവും ജനപ്രീയ ഇന്‍ഫളുവന്‍സര്‍മാരില്‍ ഒരാളാണ് പേളി മാണി. ബി​ഗ്ബോസ് താരത്തിനു പുറമെ അവതാരികയും നടിയുമായി തിളങ്ങിയ പേളി
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്. കഴിഞ്ഞ ദിവസം പേളിപങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്.

ആശുപത്രിയിൽ നിന്ന് തന്റെ ആരോ​ഗ്യനിലയെ കുറിച്ചാണ് പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. വയറിൽ ഇൻഫെക്‌ഷനാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമേ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി വീഡിയോയിൽ പറയുന്നു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

''ഒരുപാട് മെസേജുകള്‍ ലഭിച്ചു. കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു അവസാനമായി എനിക്ക് ഇത്രയും മെസേജുകള്‍ ലഭിച്ചത്. ഒരുപാട് സ്‌നേഹം കിട്ടിയത് പോലെയാണ് തോന്നിയത്. രാവിലെ എഴുന്നേറ്റ് അതെല്ലാം വായിച്ചപ്പോള്‍ എനിക്ക് സന്തോഷം തോന്നി... എനിക്ക് സുഖമില്ല. വയറിൽ ചെറിയൊരു ഇന്‍ഫെക്ഷനാണ്... ഭക്ഷണം കഴിച്ചതിൽ എന്തെങ്കിലും പറ്റിയതായിരിക്കും..

ഒട്ടും സഹിക്കാനാകാത്ത വേദനയായിരുന്നു. ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. മൂന്നോ നാലോ ദിവസം കൊണ്ട് ഞാൻ പുറത്തിറങ്ങും, പരമാവധി നാലു ദിവസം.. പിന്നെ കുറച്ച് വിശ്രമിച്ചാല്‍ സുഖപ്പെടും. പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്‌സോടെ തിരിച്ചുവരുന്നതായിരിക്കും... ഇന്നത്തെ എപ്പിസോഡിന്റെ കമന്റുകള്‍ വായിക്കുകയായിരുന്നു. ഒരുപാട് നന്ദി. ഞാനും ഒരുപാട് ആസ്വദിച്ചു... എല്ലാവർക്കും സ്നേഹം''- പേളി പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :