ഹൃദയസ്പര്‍ശിയായ ഗാനം,'777 ചാര്‍ളി' വീഡിയോ സോങ് നാളെയെത്തും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (14:39 IST)
ജൂണ്‍ 10 ന് തീയറ്ററുകളില്‍ എത്തി വന്‍ വിജയമായി മാറിയ ചിത്രമാണ് '777 ചാര്‍ളി'. ഇപ്പോഴിതാ സിനിമയിലെ ഒരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്യാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഹൃദയസ്പര്‍ശിയായ ഗാനം നാളെ രാവിലെ 11:04 ന് പുറത്തിറങ്ങും.
അഞ്ചു വര്‍ഷത്തോളം 777 ചാര്‍ലി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :