'പത്തൊന്‍പതാം നൂറ്റാണ്ടിന് പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കും'; പ്രതീക്ഷ പങ്കുവെച്ച് സിജു വില്‍സണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (11:59 IST)

'പത്തൊന്‍പതാം നൂറ്റാണ്ട്' ഇക്കഴിഞ്ഞ വിഷുവിന് പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ സമയമെടുത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാനാണ് നിലവില്‍ സംവിധായകന്‍ വിനയന്റെ തീരുമാനം.

രണ്ട് കൊല്ലത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് നായകന്‍ കൂടിയായ സിജു വില്‍സണ്‍.പാന്‍ ഇന്ത്യന്‍ ലെവെലില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് നടന്‍ പറഞ്ഞു. ഒരാളുടെ ജീവിതത്തില്‍ വളരെ വിരളമായി മാത്രമേ ഇത്തരത്തിലുള്ള സിനിമകള്‍ ലഭിക്കുകയുള്ളൂവെന്നും വിനയന്‍ സാറും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും വളരെ അഭിനിവേശമുള്ളവരാണെന്നും സിജു വില്‍സണ്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :