മമ്മൂട്ടിയുടെ ചിരിക്ക് പിന്നില്‍ ! സിനിമ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (08:57 IST)
നടന്‍ മമ്മൂട്ടി കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ലൊക്കേഷന്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മെഗാസ്റ്റാറിനെ ചിരിപ്പിക്കാനായ സന്തോഷത്തിലാണ് കോമഡി താരം കൂടിയായ നടന്‍ അസീസ് നെടുമങ്ങാട്.

പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന മമ്മൂട്ടിയും അസീസും ജോര്‍ജും മറ്റു അണിയറ പ്രവര്‍ത്തകരെയും ആണ് ചിത്രത്തില്‍ കാണാനാകുന്നത്. 'ഭാഗ്യം ചിരിച്ചു 100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും',-അസീസ് കുറിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെത്തിയ ഉദ്യോഗസ്ഥന്റെ ഭാഗങ്ങള്‍ ആയിരിക്കും ചിത്രീകരിച്ചിട്ടുണ്ടാകുക.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :