1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parinayam Trailer

'വരനെ ആവശ്യമുണ്ട്' തെലുങ്കില്‍ 'പരിണയം',ട്രെയിലര്‍ പുറത്തിറങ്ങി

വരനെ ആവശ്യമുണ്ട്
മലയാള സിനിമയുടെ ഡബ്ബഡ് പതിപ്പുകളും പ്രേക്ഷകര്‍ ഏറെയാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍-കല്യാണി പ്രിയദര്‍ശന്‍ ചിത്രം വരനെ ആവശ്യമുണ്ട് തെലുങ്ക് മൊഴിമാറ്റ പതിപ്പായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
'പരിണയം' എന്നാണ് തെലുങ്കിലെ ടൈറ്റില്‍. ട്രെയിലര്‍ പുറത്തിറങ്ങി.അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. 2020 ഫെബ്രുവരി 7നായിരുന്നു തിയേറ്ററുകളിലെത്തിയത്.ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം റിലീസ് ചെയ്ത ചിത്രം കൂടിയാണിത്.
 
സുരേഷ് ഗോപി, ശോഭന, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം
'തരുമോ ഇനിയൊരു ജന്മം കൂടി'; തിലകന്റെ ഓര്‍മ്മകളില്‍ മകന്‍ ഷമ്മി തിലകന്‍