അനുബന്ധ വാര്‍ത്തകള്‍
- 'കാവലായിരിക്കും സിനിമ പ്രേമികള്‍ക്കും സിനിമ ശാലകള്‍ക്കും',വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ ചിത്രം
- ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ച് സുരേഷ് ഗോപിയുടെ 'കാവല്‍',സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ആദ്യം പ്രേക്ഷകരിലേക്ക്
- പ്രതീക്ഷിക്കാത്ത സമയത്ത് സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു; മമ്മൂട്ടിയുടെ 'സ്റ്റാലിന് ശിവദാസ്' ബോക്സ്ഓഫീസില്‍ മൂക്കുംകുത്തി നിലത്തേക്ക്
- പിണക്കത്തിന്റെ കാരണം കേട്ടാന് തല്ലാനായി നിങ്ങളും എന്റെ കൂടെവരും; അന്ന് മമ്മൂട്ടിക്കെതിരെ സുരേഷ് ഗോപി പറഞ്ഞത്
- മമ്മൂട്ടിക്കായി എഴുതിയ കഥ, മമ്മൂട്ടി 'നോ' പറഞ്ഞതോടെ സുരേഷ് ഗോപിയിലേക്ക്; സിനിമ സൂപ്പര്‍ഹിറ്റ്
പാപ്പനില്‍ കിടിലന്‍ വേഷം,സുരേഷ് ഗോപി ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഷമ്മി തിലകന്‍
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ നടന്‍ ഷമ്മി തിലകനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തെ ഒരു സൂചന ഷമ്മി തിലകന്‍ നല്‍കി.
400000 ഫോളോവേഴ്‌സിനെ ഫെയ്‌സ്ബുക്കില്‍ നേടിയ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പിന് താഴെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. ജോഷി ചിത്രങ്ങളില്‍ എപ്പോഴും നല്ല വേഷങ്ങള്‍ ഷമ്മി തിലകന് കിട്ടാറുണ്ട് എന്ന ഒരു ആരാധകന്റെ കമന്റിന് താഴെയാണ് പാപ്പനില്‍ കിടിലന്‍ വേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയത്.
ഗോകുല്‍ സുരേഷ്,നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള എന്നിവരാണ് പാപ്പനില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.