1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Panorama Studios Nivin pauly Agreement

ഇനി വമ്പൻ പരിപാടികൾ, പനോരമ സ്റ്റുഡിയോസുമായി കൈകോർത്ത് നിവിൻ പോളി, മൾട്ടി ഫിലിം കരാറിൽ ഒപ്പുവെച്ചു

Nivin Pauly, Sarvam Maya, Sarvam Maya in 100 CR Club, Sarvam Maya Box office, Mammootty and Nivin Pauly
കൊച്ചി: മലയാള സിനിമയിലേക്ക് സര്‍വം മായയിലൂടെ വീണ്ടുമൊരു ഹിറ്റ് സിനിമ നല്‍കി തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ നിവിന്‍ പോളി. പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന പഴയ നിവിന്‍ മാനറിസങ്ങളെ വീണ്ടും സ്‌ക്രീനില്‍ കാണാനായി എന്നതായിരുന്നു സര്‍വം മായയുടെ ഒരു സക്‌സസ് ഫാക്ടര്‍. ഇപ്പോഴിതാ നിവിന്‍ പോളിയുമായി മള്‍ട്ടി ഫിലിം കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ്.
 
 
ഹിന്ദിയില്‍ 'ദൃശ്യം' ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള വന്‍കിട പ്രോജക്റ്റുകളാണ് പനോരമ സ്റ്റുഡിയോസിനുള്ളത്. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാകും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങുക. ദക്ഷിണേന്ത്യന്‍ സിനിമയിലും നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തമെന്ന് പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മങ്ങാട് പഥക് പ്രസ്താവനയില്‍ പറഞ്ഞു.
 
100 കോടി രൂപയാകും നിവിന്‍ പോളിയുമായി സഹകരിച്ച് പനോരമ സ്റ്റുഡിയോസ് മുടക്കുക. താന്‍ വിഭാവനം ചെയ്യുന്ന ഗുണമേന്മയുള്ള സിനിമകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പനോരമ സ്റ്റുഡിയോസിന്റെ കാഴ്ചപ്പാടെന്ന് നിവിന്‍ പോളി പ്രതികരിച്ചു. മികച്ച അടിത്തറയുള്ളതും ഒപ്പം എന്റര്‍ടൈനിങ്ങും ആയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും നിവിന്‍ പോളി പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കസബയെ എതിർത്ത ധീരവനിത ബോർഡർ കടന്നപ്പോൾ മാറി, ടോക്സിക് ടീസറിൽ അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് സോഷ്യൽ മീഡിയ