Anoop k.r|
Last Modified വെള്ളി, 29 ജൂലൈ 2022 (16:45 IST)
ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ്'പാൽതു ജാൻവർ'.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിക്കുന്ന സിനിമ ഓണത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ
പ്രദർശനത്തിനെത്തും. ഓവർസീസ് റൈറ്റ്സ് സ്റ്റാർ ഹോളിഡേ ഫിലിമിസും പ്ലേ ഫിലിമിസും ചേർന്ന് സ്വന്തമാക്കി.
സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്.ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
വിനോയ് തോമസ്, അനീഷ് അഞ്ജലി ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.